
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ റീജയെയും ഭർത്താവിനെയും സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു. 12 പ്രവർത്തകർക്കെതിരെ കേസ്.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മഹേഷ്, പൂങ്കാവില്‍ സുനി, ബിജു, ശശി, ലജീഷ്, ശ്രീനന്ദ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയുമാണ് കേസെടുത്തത്.
പെരളശ്ശേരി പഞ്ചായത്തിലെ ആശ വർക്കറും ചക്കരക്കല്‍ മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് കൂടിയായ റീജ പെരളശ്ശേരിയില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയതില്‍ വിളറി പൂണ്ട സിപിഎം ക്രിമിനല്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ മഹേഷ് മാഷിൻ്റെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരളശ്ശേരി ടൗണ്‍ വാർഡില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതാണ് അക്രമത്തിന് കാരണമെന്ന് എഫ്ഐആർ. സാരമായി പരിക്കേറ്റവരെ തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു.



