മദ്യപിച്ചെത്തി ആക്രമണം; പ്രതികാരം തീർക്കാൻ ലിവ് ഇൻ പങ്കാളിയെ കുത്തി കൊലപ്പെടുത്തി യുവതി

Spread the love

നോയിഡ: മദ്യപിച്ച് വഴക്കുണ്ടാക്കിയ  പങ്കാളിയെ കുത്തി കോലാപ്പെടുത്തിയ മണിപ്പൂർ സ്വദേശിനി പിടിയില്‍. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. ഡക്ക് ഹീ യൂ എന്ന ദക്ഷിണ കൊറിയൻ യുവാവാണ് കൊല്ലപ്പെട്ടത്. ലിവ് – ഇൻ പങ്കാളിയായ ലുഞ്ചീന പമായി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യപിച്ചെത്തി ആക്രമിച്ചിരുന്നെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി.

video
play-sharp-fill

ഗ്രേറ്റർ നോയിഡയിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. ഡക്ക് ഹീ യൂ ഒരു മൊബെെല്‍ കമ്ബനിയിലെ മാനേജരായി ജോലി ചെയ്തിരുന്നു. ഇന്നലെ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. പിന്നാലെ യുവതി ഡക്ക് ഹീ യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ലുഞ്ചീന പമായി തന്നെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ പെലീസ് ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group