ഇനി കുറഞ്ഞ ചിലവില്‍ കായൽ സൗന്ദര്യം ആസ്വദിക്കാം, ചങ്ങനാശേരിയിൽ സ്‌പെഷല്‍ ബോട്ട്‌ സര്‍വീസ്‌ ഒരുക്കി ജലഗതാഗത വകുപ്പ് 

Spread the love

കോട്ടയം: ചങ്ങനാശേരിയിൽ വിനോദ സഞ്ചാരികള്‍ക്കു കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി സ്‌പെഷല്‍ ബോട്ട്‌ സര്‍വീസ്‌ ആരംഭിച്ച് ജലഗതാഗത വകുപ്പ്.

video
play-sharp-fill

ഞായറാഴ്‌ചകളില്‍ രാവിലെ 11 നും, ഉച്ചകഴിഞ്ഞ്‌ മൂന്നിനും മറ്റ്‌ അവധി ദിവസങ്ങളില്‍ രാവിലെ 11 നും ബോട്ട്‌ ജെട്ടിയില്‍ നിന്നും സര്‍വ്വീസ്‌ നടത്തും. ഒരാള്‍ക്ക്‌ 200 രൂപയാണു ടിക്കറ്റ്‌ ചാര്‍ജ്‌. മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യം ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.

ക്രിസ്‌മസ്‌ ദിനത്തില്‍ ചങ്ങനാശേരി ബോട്ട്‌ ജെട്ടിയില്‍ നിന്നു പരീക്ഷണാടിസ്‌ഥാനത്തില്‍ യാത്ര സംഘടിപ്പിച്ചിരുന്നു. ജലഗതാഗത വകുപ്പ്‌ സീനിയര്‍ സൂപ്രണ്ട്‌ ഹരികുമാര്‍ ഉദ്‌ഘാടനം ചെയ്‌ത യാത്രയിൽ സ്റ്റേഷൻ മാസ്‌റ്റര്‍ കെ.എം നാസര്‍, മറ്റ്‌ ഉദ്യേഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ അറുപതോളം പേര്‍ കാവാലത്തുള്ള രാജപുരം വരെയുള്ള യാത്രയില്‍ പങ്കെടുത്തു. രാവിലെ 11ന്‌ യാത്ര തിരിച്ച സര്‍വീസ്‌ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ തിരിച്ചെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജലഗതാഗത വകുപ്പിന്റെ 9400050343 എന്ന നമ്പറിൽ ബന്ധപ്പെടാം.