Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പരാതിയിലെ അതിജീവിതക്കെതിരെ പരാതി നൽകി രാഹുല്‍ ഈശ്വര്‍. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും അതിജീവിതയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിലായിരുന്നു വീഡിയോ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ പറയുന്നു. ഇതിൽ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.

video
play-sharp-fill

വീഡിയോ ചെയ്യരുതെന്ന് ജാമ്യോപാധിയിലില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. രാഹുലിനെതിരെ നേരത്തേ അതിജീവിതയും പരാതി നല്‍കിയിരുന്നു. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത പരാതി നല്‍കിയത്. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് കൈമാറിയത്.

രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group