
സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സംഘടനയായ കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്സിൻ്റെ (KRTC) സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഫെബ്രുവരി 6,7 തിയ്യതികളിൽ നടക്കും. മലപ്പുറത്തെ തിരൂർ തുഞ്ചൻപറമ്പിൽ വച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി അഡ്വ : കെ.എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെ പി സി സി അംഗം ഡോ : യു.കെ. അഭിലാഷ്, ജി.രവീന്ദ്രൻ നായർ, ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, ജംഷീർ പാറയിൽ, പ്രണവം പ്രസാദ്, പി.നൗഷാദ്, ഡോ:എ.സി. പ്രവീൺ, കെ.പി. റീന , കെ. ശശിധരൻ,bപി.കോയക്കുട്ടി, ആർ.പ്രസന്നകുമാരി, പി.കെ. നാരായണൻ, ഇ.നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







