
സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു. ഈ സേവനങ്ങൾക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്കാനിങ്, പ്രിൻ്റ് എന്നിവക്ക് നിലവിലെ സർക്കാർ നിർദേശ പ്രകാരമുള്ള തുക ഈടാക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
നിലവിൽ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്ത്രീകൾക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. http://ksmart.Isgkerala.gov.in തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡുകൾ ഉള്ളവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







