
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍.
നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷിയാദ് മൊയ്തീനാണ് പിടിയിലായത്. ഇന്നലെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ മാസം മുതല്‍ ഇയാള്‍ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പത്താംകല്ലിലെ ഗ്രൗണ്ടില്‍ സൈക്കിള്‍ ചവിട്ടാനെത്തുന്ന കുട്ടിയുമായി ഷിയാദ് സൗഹൃദം സ്ഥാപിക്കുകയും, തുടർന്ന് ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ പറമ്പുകളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു പതിവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി പീഡിപ്പിച്ച ശേഷം കുട്ടിക്ക് പത്തുരൂപ നല്‍കുകയും, വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നു.







