ശബരിമല കാനനപാതയില്‍ വെച്ച്‌ കഞ്ചാവുമായി തീര്‍ഥാടകന്‍ പിടിയില്‍; തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്

Spread the love

കോട്ടയം: കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു.

video
play-sharp-fill

തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

100 ഗ്രാം കഞ്ചാവാണു പിടികൂടിയത്. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചിയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് പൊതി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. നാഗരാജനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനു കൈമാറി.