മുറി വിവാദത്തിൽ ബോർഡ് വച്ച് പകരം വീട്ടി തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ.ശ്രീലേഖ: എം എൽ എ യുടെ ബോർഡിന് മുകളിലാണ് ഇപ്പോൾ കൗൺസിലറുടെ ബോർഡ്.

Spread the love

തിരുവനന്തപുരം: എം.എല്‍.എ വി.കെ. പ്രശാന്തിന്റെ നെയിം ബോർഡിന് മുകളില്‍ കൗണ്‍സിലറുടെ ബോർഡ് സ്ഥാപിച്ച്‌ ആർ.ശ്രീലേഖ.
എം.എല്‍.എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച്‌ തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സംഭവത്തെ പരിഹസിച്ചുകൊണ്ടാണ് ശ്രീലേഖ

video
play-sharp-fill

ഇക്കാര്യം പങ്കുവച്ചത്.
എം.എല്‍.എയുടെ പേര് രേഖപ്പെടുത്തിയ ബോർഡിന് മുകളിലായി ബി.ജെ.പി കൗണ്‍സിലറുടെ പേര് വെച്ച പുതിയ ബോർഡ് സ്ഥാപിച്ചതിൻ്റെ ചിത്രങ്ങള്‍ അവർ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.

തനിക്കെതിരെ ഉയർന്ന നിയമനടപടികളെ ‘ഓലപ്പാമ്പ് എന്നാണ് ശ്രീലേഖ വിശേഷിപ്പിച്ചത്. ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീല്‍ തനിക്കെതിരെ മുഖ്യമന്ത്രിക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നല്‍കിയിട്ടുണ്ട് എന്നും, എം.എല്‍.എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി എന്നാണ് ആരോപണം എന്നും അവർ ചൂണ്ടിക്കാട്ടി. “ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്” എന്നും അവർ പരിഹസിച്ചു.
.