
തിരുവനന്തപുരം: പുതുവർഷദിനത്തിൽ ഒരുവിഭാഗം സർക്കാർജീവനക്കാരുടെ ശമ്പളം മുടങ്ങി.
മെഡിസെപ് പ്രീമിയം കൂട്ടിയ ഉത്തരവ് മരവിപ്പിക്കാൻ വൈകിയതാണ് തിരിച്ചടിയായത്.
പുതുക്കിയ നിരക്കനുസരിച്ച് ഡിസംബറിലെ ശമ്പളത്തിൽ 810 രൂപ പ്രീമിയം ഈടാക്കിയാണ് പല ഓഫീസുകളിലും ശമ്പളബില്ലുകൾ തയ്യാറാക്കിയത്.
ഇതിനിടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നതോടെ, മെഡിസെപ് രണ്ടാംഘട്ടം നടപ്പാക്കുന്നത് ധനവകുപ്പ് ഒരുമാസത്തേക്കു നീട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഉത്തരവിറങ്ങിയത് ഡിസംബർ 30-നാണ്. ഇതിനിടെ, ഒട്ടേറെ സർക്കാർജീവനക്കാരുടെ ശമ്പളബിൽ തയ്യാറാക്കിയിരുന്നു.
പുതിയ ഉത്തരവനുസരിച്ച് സാങ്കേതിക ക്രമീകരണത്തിൽ വന്ന മാറ്റമാണ് ശമ്പളം മുടങ്ങാൻ കാരണമായതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
ട്രഷറികളിൽനിന്നു പണം പിൻവലിക്കാതിരിക്കാനുള്ള സർക്കാരിന്റെ അടവാണിതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ കുറ്റപ്പെടുത്തി.



