Spread the love

തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്സ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.രാവിലെ 11.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

video
play-sharp-fill

മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്ത് വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൻ്റെ ആരോഗ്യ മേഖല ലോകത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേളയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പ്രത്യേക വിഷയങ്ങളില്‍ ശ്രദ്ധ ഊന്നിയാണ് വൈബ് ഫോർ വെല്‍നെസ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മതിയായ ഉറക്കം, ആരോഗ്യപരിപാലനം എന്നിവയാണ് ആ നാല് വിഷയങ്ങള്‍. ഒരുപാടുപേർ ന്യൂ ഇയർ റെസലൂഷൻ കൈകൊള്ളുന്ന ദിനം ആണെന്നും ഇന്ന് തന്നെ നമുക്ക് ഈ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുമുതല്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രധാന ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സ്ക്രീനിംഗ് ഉണ്ടാകും. കേരളത്തിൻ്റ ആരോഗ്യ മേഖല ലോക ശ്രദ്ധ നേടി. ശിശു മാതൃ മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. വലിയ മാറ്റങ്ങള്‍ കഴിഞ്ഞ 10 വർഷത്തില്‍ ആരോഗ്യ മേഖലയില്‍ നടത്താൻ കഴിഞ്ഞു. പൊതുജന ആരോഗ്യ മേഖലയില്‍ മുഖച്ഛായ മാറ്റാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.