
മുണ്ടക്കയം :അവധി ആഘോഷങ്ങളുടെ തിരക്കുംമൂലം ദേശീയപാതയിൽ മിക്കദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
എരുമേലിയിൽനിന്ന് കുട്ടിക്കാനം- കുമളിവഴിയാണ് തമിഴ്നാട് വാഹനങ്ങളുടെ മടക്കയാത്ര. കുട്ടിക്കാനം മുതൽ മുണ്ടക്കയംവരെയുള്ള പ്രദേശത്താണ് ഇത്തവണ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ഏറെയും അപകടത്തിൽപ്പെട്ടത്.
കുത്തിറക്കവും വളവുകളും സൂചിപ്പിക്കുന്ന ദിശാസൂചികകളും റിഫ്ലക്ടറുകളും പാതയിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇതര സംസ്ഥാനക്കാരുടെ ഡ്രൈവിങ്. അമിതവേഗവും വളവുകളിൽ മറ്റു വാഹനങ്ങളെ അശ്രദ്ധമായി മറികടക്കലുമാണ് അപകടങ്ങൾക്ക് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ പത്തിടത്താണ് ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. ദേശീയപാത ആണെങ്കിലും താരതമ്യേന വീതി കുറഞ്ഞ റോഡാണ് മിക്കയിടത്തും.
ഹൈവേ പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും സേവനം പാതയിലുള്ളതിനാൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ വേഗത്തിൽ നീക്കംചെയ്യുന്നുണ്ട്.







