
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയില്‍ ഒഴിവുള്ള 35 സീറ്റുകളില്‍ പിഎച്ച്.ഡി. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറല്‍, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കല്‍ എഡ്യൂക്കേഷൻ വിഭാഗങ്ങളിലായി ഓപ്പണ്‍ വിഭാഗത്തില്‍ 22ഉം പട്ടികജാതി/ പട്ടികവർഗ്ഗവിഭാഗത്തില്‍ 13ഉം സീറ്റുകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.
ഒക്ടോബർ 14ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവേശനപരീക്ഷകള്‍ ജനുവരി 12ന് ആരംഭിക്കും. അഭിമുഖം ജനുവരി 22ന് നടക്കും. ജനുവരി 23ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in. സന്ദർശിക്കുക.



