മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോൾ വെള്ളത്തിനും അരിക്കും നീല നിറം; ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി ഏന്തയാർ സ്വദേശി

Spread the love

കോട്ടയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം.. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയില്‍ പെട്ടത്.

video
play-sharp-fill

അരി കഴുകിയ വെള്ളത്തിനും അരിക്കും കഴുകിയശേഷം നീലനിറമാവുകയായിരുന്നു.
ഏന്തയാർ അക്ഷയ സെൻ്ററിന് സമീപമുള്ള റേഷൻ കടയില്‍ നിന്നാണ് ബിജു 5 കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി കഴുകിയപ്പോഴാണ് അരിക്കും വെള്ളത്തിനും ഒരേപോലെ നീല നിറമായത്.

ഇതിനെ തുടർന്ന് റേഷൻ കടയിലെത്തി കടക്കാരനോടിത് പറഞ്ഞപ്പോള്‍ അരി മാറ്റി നല്‍കുകയായിരുന്നു. എന്നാല്‍ പുതിയ അരി കഴുകിയപ്പോള്‍ ഈ നിറംമാറ്റം കണ്ടില്ല. സംഭവത്തില്‍ ബിജു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്ബിൻ്റെ അംശം കൂടുതലാണെങ്കില്‍ ഈ നിറം വരാൻ സാധ്യതയുള്ളതായാണ് ഭക്ഷ്യ വകുപ്പിൻ്റെ നിഗമനം. നാളെ അരിയുടെ സാമ്ബിള്‍ പരിശോധിക്കുവാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.