Spread the love

ചെന്നൈ: ഇടിയപ്പം വില്‍ക്കാൻ ലൈസൻസ് നിർബന്ധമാക്കി തമിഴ്‌നാട്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച്‌ നിരവധിപേർക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടർന്നാണ് ഇരുചക്രവാഹനങ്ങളില്‍ ഇടിയപ്പം വില്‍ക്കുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

video
play-sharp-fill

നിയമം കർശനമായി നടപ്പാക്കാനാണ് തമിഴ്നാട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനം. പൊതുജനങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. ഓണ്‍ലൈൻവഴി സൗജന്യമായായിരിക്കും ലൈസൻസ് ലഭിക്കുക.

ഇടിയപ്പം ഉണ്ടാക്കുമ്ബോഴും സൂക്ഷിക്കുമ്ബോഴും വില്‍ക്കുമ്ബോഴും ശുചിത്വം കർശനമായി പാലിക്കുന്നതിനൊപ്പം അംഗീകൃത വസ്തുക്കള്‍ ഉപയോഗിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും നിർദ്ദേശമുണ്ട്. ലഭിക്കുന്ന ലൈസൻസിന് ഒരുവർഷം മാത്രമായിരിക്കും സാധുത.ആവശ്യമെങ്കില്‍ പിന്നീട് പുതുക്കണം. ഇടയ്ക്കിടെ ലൈസൻസ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലെ ജനപ്രിയ പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. ഇരുചക്രവാഹനങ്ങളില്‍ നിരവധിപേരാണ് നിരത്തുകളിലും മറ്റും ഇത് വില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ പലതിനും നിലവാരമില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും പരാതികള്‍ ലഭിച്ചിരുന്നു.പകർച്ചപ്പനി, എളുപ്പത്തില്‍ പകരുന്ന അണുബാധകള്‍ തുടങ്ങിയ ബാധിച്ചവർ ഇടിയപ്പം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും വ്യാപകമാണെന്ന് പലരും തെളിവുകള്‍ സഹിതം പരാതി നല്‍കിയിരുന്നു.

രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം വില്‍ക്കുന്നത് ആരോഗ്യപരമായ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിനാല്‍ ഇത്തരക്കാർ ഇടിയപ്പം ഉണ്ടാക്കുന്നതോ വില്‍ക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമം കർശനമായി നടപ്പാക്കുന്നതോടെ പാെതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.