Spread the love

ധാക്ക: ബംഗ്ലാദേശിലെ വിഖ്യാത ഗായകൻ ജെയിംസിന്റെ സംഗീതപരിപാടി നടക്കാനിരുന്ന വേദിക്കു നേരെ ഒരു സംഘമാളുകൾ അക്രമം നടത്തിയതിന് പിന്നാലെ പരിപാടി റദ്ദാക്കി. ഫരീദ്പൂർ ജില്ലാ സ്കൂളിന്റെ 185-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി അക്രമം ഉണ്ടായത്. ആക്രമണത്തില്‍ 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

video
play-sharp-fill

9.30ഓടെയാണ് ആക്രമണം ഉണ്ടായത്. വേദിയിലേക്കും കാണികള്‍ക്ക് നേരെയും ഇവർ കല്ലുകളും ഇഷ്ടികകളും എറിഞ്ഞു. വേദിയ്ക്ക് മുന്നില്‍ നിന്നവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്ക്കും കെെയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മാറ്റുകയും പരിപാടി റദ്ദാക്കുകയും ചെയ്തു. അദ്ദേഹത്തിനും മറ്റ് ബാൻഡ് അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ആരാണ് ആക്രമണം നടത്തിയതെന്നോ എന്തിനാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു. സംഗീത പരിപാടികളും സാംസ്കാരിക പരിപാടികളും നടത്തുന്നത് ഒരു സംഘം എതിർത്തിരുന്നതായി പറയപ്പെടുന്നു. ഇവരാണോ ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group