
ഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതികരിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നത്.അതിന്റെ
ഉത്തരവാദിത്തം ബിജെപിക്ക് ഇല്ലെന്നും അതെല്ലാം ഞങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്ത് എല്ലാവർക്കും സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും ആഘോഷിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്.
ആരെങ്കിലും ഭരണഘടനയ്ക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ അത് വിവാദമാക്കുകയല്ല. നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളാണെങ്കില് നിയമനടപടി സ്വീകരിക്കുകയേ ചെയ്യൂ. അല്ലാതെ ടിവി കാമറയ്ക്ക് മുന്നില്‍ പോയി വിവാദമാക്കാനല്ല ശ്രമിക്കുക. അതിനെ വിവാദമാക്കി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയല്ല വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.







