
ബീഫ് വിഭവങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ബീഫും കായയും. ബീഫിനൊപ്പം പച്ചക്കായ ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ചോറിനൊപ്പവും ചപ്പാത്തി, അപ്പം തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പവും കഴിക്കാന്‍ പറ്റുന്ന ഈ വിഭവം പരീക്ഷിച്ച് നോക്കാം.
ചേരുവകള്‍
1. ബീഫ് – ഒരു കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)
2. പച്ചക്കായ – 200 ഗ്രാം
3. സവാള – 250 ഗ്രാം
4. പച്ചമുളക് – അഞ്ചെണ്ണം
5. ഇഞ്ചി – 25 ഗ്രാം
6. വെളുത്തുള്ളി – 25 ഗ്രാം
7. കറിവേപ്പില – നാലു തണ്ട്
8. വെളിച്ചെണ്ണ – 150 മില്ലി
9. മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
10. മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
12. ഇറച്ചിമസാല – ഒരു ടേബിള്‍ സ്പൂണ്‍
13. പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
14. കുരുമുളകുപൊടി – അര ടീസ്പൂണ്‍
15. ഉപ്പ് -പാകത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചിമസാല, പെരുംജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റിയശേഷം ഇറച്ചിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ അരിഞ്ഞുവെച്ച പച്ചക്കായ, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഉലര്‍ത്തിയശേഷം ഉപയോഗിക്കാം.



