വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു

Spread the love

കോഴിക്കോട് : വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ആവിക്കൽ ബീച്ചിൽ കല്ലുമ്മക്കായ പറിക്കുന്നതിനായി കടലിലിറങ്ങിയ ഉപ്പാലക്കൽ കൂട്ടിൽ വിതുൽ പ്രസാദിനെ(27) യാണ് കാണാതായത്.

video
play-sharp-fill

കല്ലുമ്മക്കായ പറിച്ച് നീന്തിവരുന്നതിനിടയിൽ തിരമാലയിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പത്തുമണിയോടെയാണ് മൃതദേഹം കിട്ടിയത്.വള്ളക്കാർ എറിഞ്ഞ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ പ്രസാദിന്റെയും ഷീലയുടെയും മകനാണ്. സഹോദരങ്ങൾ: അതുൽ, ആതിര