
പ്രശസ്ത ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ വിനോദ് കുമാർ ശുക്ല (89) അന്തരിച്ചു. ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരം റായ്പുർ എയിംസിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഹിന്ദി സാഹിത്യലോകത്തിലെ വേറിട്ട സ്വരമായി വിശേഷിക്കപ്പെടുന്ന വിനോദ് ശുക്ല കഴിഞ്ഞ നവംബർ 21 നാണ് ജ്ഞാനപീഠം ഏറ്റുവാങ്ങിയത്. നൗകർ കി കാമീസ്, ഖിലേഗാ തോ ദേഖേംഗെ, ദീവാർ മേ ഏക് ഖിദ്കി രേഹ്തി തീ, ഏക് ചുപ്പി ജഗാഹ് തുടങ്ങിയവയാണ് ശ്രദ്ധേയ നോവലുകള്‍.
നൗകർ കി കാമീസ് പിന്നീട് മണി കൗള്‍ അതേ പേരില്‍ സിനിമയാക്കിയിരുന്നു. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് വിനോദ് ശുക്ല കഴിഞ്ഞിരുന്നത്. ശ്വാസതടസം ഉള്‍പ്പെടെ ബുദ്ധിമുട്ടുകളെത്തുടർന്ന് ഈ മാസം ആദ്യം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. പിന്നീട് മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


