
ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ ബൈക്ക് മതിലില്‍ ഇടിച്ച് അപകടം. മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. യെലെട്ടി രാജു(19), യെലെട്ടി അഞ്ജിബാബു(25), കൊല്ലു സത്യനാരായണ ( 28) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് (ചൊവ്വാഴ്ച) അപകടമുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ കടയുടെ മതിലില്‍ ഇടിക്കുകയും ആയിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


