മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എസില്‍ കൂട്ടരാജി: കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ഗോപാലന്റെ നേതൃത്വത്തില്‍ 400 പ്രവർത്തകരാണ് പാർട്ടി വിട്ടത്.

Spread the love

കോഴിക്കോട്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എസില്‍ കൂട്ടരാജി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ഗോപാലന്റെ നേതൃത്വത്തില്‍ 400 പ്രവർത്തകരാണ് പാർട്ടി വിട്ടത്.

video
play-sharp-fill

ജില്ലാ കമ്മിറ്റി അംഗങ്ങള്‍,ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, പാർട്ടി മെമ്ബർമാർ തുടങ്ങിയവരാണ് പാർട്ടിവിട്ടത്. ഇവർ ഏതു പാർട്ടിയില്‍ ചേരുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാർട്ടി വിട്ടതെന്ന് വി.ഗോപാലൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group