
കൊച്ചി : സര്‍ക്കാര്‍ മുൻപാകെ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. സിനിമാ മേഖലയില്‍ നിസ്സഹകരണത്തിനാണ് സംഘടനയുടെ നീക്കം. സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് തീരുമാനം.
ജനുവരി മുതല്‍ സര്‍ക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിനിമ വ്യവസായത്തില്‍ നിന്ന് നികുതിയിനത്തില്‍ വലിയ വരുമാനം ലഭിച്ചിട്ടും സര്‍ക്കാരില്‍ നിന്ന് മേഖലക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടായില്ലെന്നും അനിൽ തോമസ് പറഞ്ഞു.
പത്തുവർഷമായി സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഇതുവരെ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബർ ആരോപിക്കുന്നു. സർക്കാർ തിയേറ്ററുകളുടെ ബഹിഷ്കരണം സൂചനാ സമരം മാത്രമാണ്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഫിലിം ചേംബർ അറിയിച്ചു. ജിഎസ്ടിക്ക് പുറമേയുള്ള വിനോദനികുതി എടുത്തുകളയണം, വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ആവശ്യങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group


