കോട്ടയം ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഗാർഹിക പീഡന പരാതി പരിഹാര ജില്ലാതല അദാലത്ത് നാളെ (24/12/2025); സിവിൽ ജഡ്ജി സീനിയർ ഡിവിഷൻ ജി.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഗാർഹിക പീഡന പരാതി പരിഹാര ജില്ലാതല അദാലത്ത് ‘മഹിള സുരക്ഷ’ എന്ന പേരിൽ 24 ന് കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

video
play-sharp-fill

രാവിലെ 11ന് അദാലത്തിന്റെ ഉദ്ഘാടനം സിവിൽ ജഡ്ജി സീനിയർ ഡിവിഷൻ ജി.പ്രവീൺ കുമാർ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിക്കും. വനിതാ സംരക്ഷണ ഓഫീസർ വി.എസ് ലൈജു ആശംസപറയും.

കോട്ടയം അഡീഷണൽ എസ്.പി എ.കെ വിശ്വനാഥൻ സ്വാഗതവും, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ് നന്ദിയും പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group