
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.
കൊല്ലം എച്ച്‌ഡിഎഫ്സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ ആർ ആഷിക് (47) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്.
ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീൻ മാരത്തണ്‍ എക്സ്പോയില്‍ വെച്ചായിരുന്നു അപ്രതീക്ഷിത സംഭവമുണ്ടായത്.
ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയ സമയത്താണ് ആഷിക് കുഴഞ്ഞു വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 കിമി വിഭാഗത്തിലാണ് ആഷിക് ഓടിയത്. കുഴഞ്ഞുവീണതിനെത്തുടർന്ന് സിപിആർ നല്‍കിയ ശേഷം നാട്ടുകാരും സംഘാടകരും ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാരത്തണുകളില്‍ സജീവമായി പങ്കെടുക്കാറുക്കാറുള്ള ആളായിരുന്നു ആഷിക്.







