
തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. പാലോട് – പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 മണിയോടെ മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് രാജിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സിമി സന്തോഷ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന അഴീക്കോട് സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു. സംഭവ ദിവസം ഇവർ മൂന്നുപേർക്കുമാണ് പരിക്കുപറ്റിയത്.
എല്ലാവരും തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14ാം തീയതിയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


