
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വൻവിജയം നല്കിയ ആത്മവിശ്വാസവുമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് കോണ്‍ഗ്രസും യുഡിഎഫും ജനുവരിയില്‍ മിഷൻ 2026ന് യു ഡി എഫ് രൂപം നല്‍കും. സീറ്റ് വിഭജനം ജനുവരിയില്‍ പൂർത്തിയാക്കി ഫെബ്രുവരിയില്‍ പ്രകടന പത്രിക പുറത്തിറക്കാനാണ് പദ്ധതി.
സീറ്റ് വിഭജനം ജനുവരി 15നകം പൂർത്തിയാക്കാനാണ് മുന്നണിയിലെ ധാരണ ഘടകകക്ഷികളുടെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുതിർന്ന നേതാക്കള്‍ ഓരോ ജില്ലകളിലേക്കും ഇറങ്ങിയുള്ള പ്രവർത്തനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. തദ്ദേശ ജയം വിലയിരുത്തി തോല്‍വിയുണ്ടായ സ്ഥലങ്ങളില്‍ അത് പരിശോധിച്ച് തുടർ നടപടി ചർച്ച ചെയ്യാനാണ് തീരുമാനം. നേതാക്കള്‍ നല്കുന്ന റി പ്പോർട്ട് ജനുവരിയില്‍ ബത്തേരിയിലെ ക്യാമ്ബ് ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രശ്നങ്ങളുണ്ടെങ്കില്‍ അതിവേഗം തീർത്ത് ഒറ്റക്കെട്ടായി പോകാനും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥയുടെ ക്യാപ്ടൻ വി.ഡി. സതീശൻ ആയിരിക്കും എന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുൻ എം.എല്‍.എ പി.വി. അൻവർ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സി.കെ. ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും യു.ഡി.എഫില്‍ ചേരും. ഇരു കക്ഷികളെയും യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചതായി വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം. ഇരുപാർട്ടികളും യുഡിഎഫില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും രേഖാമൂലമുള്ള അഭ്യർത്ഥനയില്‍ ചർച്ച നടന്നതിനുശേഷമാണ് പാർട്ടി തീരുമാനമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.







