കൂപ്പൺ വില 5500, അടിച്ചാൽ 3300 സ്ക്വയര്‍ ഫീറ്റിൽ 7മുറികളുള്ള വീടും 26 സെന്റ് സ്ഥലവും ; കടബാധ്യത തീർക്കാൻ പ്രവാസി യുവാവ് കണ്ടെത്തിയ മാർഗം കയ്യോടെ പൊളിച്ച്‌ ലോട്ടറി വകുപ്പ്, പിന്നാലെ കേസെടുത്ത് പൊലീസ്

Spread the love

കോട്ടയം : കടബാധ്യത തീർക്കാൻ കൂപ്പൺ അടിച്ച് നറുക്കെടുപ്പിലൂടെ വീടും വസ്തുവും വില്‍ക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശിയായ പ്രവാസിക്കെതിരെ  കേസെടുത്ത് പൊലീസ്. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നി തോമസിനെതിരെയാണ് കേസ്.

video
play-sharp-fill

വീടും ഭൂമിയും സമ്മാനമായി നിശ്ചയിച്ച്‌ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി പണം സമാഹരിക്കാനായിരുന്നു ബെന്നി തോമസിന്റെ ശ്രമം. എന്നാല്‍, അവസാന നിമിഷം ബെന്നി തോമസിന്റെ നീക്കം പൊലീസ് തടഞ്ഞു. ലോട്ടറി വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെന്നിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, നറുക്കെടുപ്പിനുള്ള കൂപ്പണുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബെന്നി തോമസ് കൂപ്പണ്‍ പദ്ധതി മാർച്ച്‌ മാസത്തില്‍ തുടങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തില്‍, ഓരോ കൂപ്പണത്തിനും 1500 രൂപ നല്‍കുമ്ബോള്‍ 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും നേടാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം വരെയുള്ള കടം ഏകദേശം 85 ലക്ഷം രൂപയാണ്, കൂടാതെ ഭാര്യയുടെ തുടർചികിത്സയ്ക്കും വലിയ തുക ആവശ്യമായതോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10000 കൂപ്പണുകള്‍ അച്ചടിച്ചതായും, ആദ്യ പരിശോധനകളില്‍ പൊലീസ് അന്വേഷണം ഉണ്ടായിരുന്നുവെങ്കിലും മറ്റേതെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ലെന്നും ബെന്നി പറഞ്ഞു. അവസാന ഘട്ടത്തിലെ പൊലീസിന്റെ നടപടി അദ്ദേഹത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ബെന്നി വ്യക്തമാക്കി. എന്നാല്‍, നറുക്കെടുപ്പ് സംബന്ധിച്ച നടപടി ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നതാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.