ഒറ്റപ്പാലത്ത് സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് അമ്മയും 5 വയസുള്ള മകളും മരിച്ചു: സ്കൂട്ടർ ഓടിച്ചയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

Spread the love

പാലക്കാട്: സ്കൂട്ടർ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഭാര്യണംന്ത്യം. ഒറ്റപ്പാലം ലക്കിടിയിലാണ് അപകടം. ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അമ്മയും കുഞ്ഞും മരിച്ചത്. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, അഞ്ച് വയസുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്.

video
play-sharp-fill

സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും.

ബന്ധുവായ മോഹൻ ദാസായിരുന്നു വാഹനം ഓടിച്ചത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറില്‍ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.