ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ ഹൈവേ പോലീസ് വാൻ കുറുകെയിട്ടുണ്ടായ അപകടത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി

Spread the love

ആലപ്പുഴ: കുടുംബം സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്ന് പോലീസ് വാൻ കുറുകേയിട്ടുണ്ടായ അപകടത്തിൽ സ്ത്രീയടക്കം രണ്ടുപേർ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. ദേശീയപാത 66-ൽ ചേർത്തല എസ്.എൻ. കോളേജിനു സമീപം 2018 മാർച്ച് 11-നു പുലർച്ചെയായിരുന്നു അപകടം.

video
play-sharp-fill

മുഹമ്മ കിഴക്കേ തയ്യിൽ ക്ഷേബു(48)വും കുടുംബവും സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ ഹൈവേ പോലീസാണ് വാൻ കുറുകേയിട്ട് തടയാൻ ശ്രമിച്ചത്. ക്ഷേബുവിനു പുറമേ ഭാര്യ സുമി (33), മക്കളായ ഹർഷ (11), ശ്രീലക്ഷ്മി (3) എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്.

അപകടത്തിൽ ഭാര്യ സുമി, എതിർദിശയിൽനിന്നു വന്ന ബൈക്ക് ഓടിച്ചിരുന്ന ചാരമംഗലം തിരുവിഴ മോഹനപറമ്പിൽ വിച്ചു (26) എന്നിവർ മരിച്ചു. വിച്ചു സംഭവസ്ഥലത്തും സുമി ചികിത്സയിലിരിക്കേ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിച്ചുവിന്റെ കുടുംബത്തിന് 18.45 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകാനും സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റിനോട് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.

പരിക്കേറ്റ ഭർത്താവിനും മക്കൾക്കുമായി 10.42 ലക്ഷം രൂപയും പലിശയും നൽകണം. സ്ത്രീയുടെ ആശ്രിതർക്ക് 23 ലക്ഷം രൂപയും പലിശയും നൽകണമെന്ന് ആലപ്പുഴ ജില്ലാ വാഹനാപകട ട്രിബ്യൂണൽ എ.എം. ബഷീർ ഉത്തരവിട്ടു. അന്നത്തെ സംസ്ഥാന പോലീസ് മേധാവിയെ ഉൾപ്പെടെ പ്രതിയാക്കി ഫയൽചെയ്ത കേസിൽ സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റാണ് നഷ്ടപരിഹാരം നൽകേണ്ടത്.

വാനിൽ ഇടിക്കാതിരിക്കാൻ ക്ഷേബു ബൈക്ക് വലത്തേക്കു വെട്ടിച്ചതിനെത്തുടർന്ന് എതിർദിശയിൽനിന്ന്‌ എത്തിയ ബൈക്ക് ക്ഷേബുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.