
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ലൈബ്രേറിയൻ റിക്രൂട്ട്മെന്റിന് കേരള പി.എസ്.സി വിജ്ഞാപനമിറക്കി. ജില്ല അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
തദ്ദേശ സ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് IV ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 06.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 66,800 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സ് ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകൾ
എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും ലൈബ്രറി സയൻസിലുള്ള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും.
അല്ലെങ്കിൽ എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും ലൈബ്രറി സയൻസിലുള്ള ഡിപ്ലോമയും.
അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



