ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ഇന്ന് 6 മണിവരെ ശബരിമലയിലെത്തിയത് 67000 തീർത്ഥാടകർ

Spread the love

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തിയിരുന്നു. കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ട്.

video
play-sharp-fill

പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. പിടിച്ചു കയറ്റാനുള്ള സൗകര്യത്തിന് മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്നും പൊലീസ് നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group