കോട്ടയം നഗരസഭ: അധ്യക്ഷസ്ഥാനം പങ്കിടേണ്ട, പരിചയ സമ്പന്നൻ വേണം എന്നിങ്ങനെയുള്ള ചർച്ചകൾ സജീവം: ചെയർമാൻ സ്ഥാനത്തിനായി സഭാ ഉന്നതർ നടത്തുന്ന ഇടപെടലില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി

Spread the love

കോട്ടയം: ജില്ലാ പഞ്ചായത്ത് ബ്ലോക്ക് നഗരസഭകളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് പൊതു മാനദണ്ഡം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് കോർ കമ്മിറ്റി ഇന്നലെ യോഗം ചേർന്നു.
കോട്ടയം നഗരസഭയിലെ ചെയർമാൻസ്ഥാനം കൗണ്‍സിലർമാരുടെ അഭിപ്രായം തേടിയതില്‍ അഞ്ചുവർഷ ടേം പലർക്കായി വീതം വെക്കരുതെന്നും പ്രതിപക്ഷത്തെക്കൂടി നേരിടാൻ പറ്റിയ പരിചയസമ്പന്നർ ചെയർമാൻ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം ഭൂരിപക്ഷം അംഗങ്ങളും പ്രകടിപ്പിച്ചതായറിയുന്നു.

video
play-sharp-fill

ഓർത്തഡോക്സ് വിഭാഗക്കാരനായ കൗണ്‍സിലറെ ചെയർമാനാക്കണമെന്ന സമ്മർദ്ദം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഒരു ബിഷപ്പ് നടത്തുന്നുവെന്ന പ്രചാരണമുണ്ട്. ഈഴവ വിഭാഗത്തില്‍ നിന്ന് ഒമ്പതു കോണ്‍ഗ്രസ് കൗണ്‍സിലർമാർ ജയിച്ചു. ഓർത്തഡോക്സ് വിഭാഗത്തില്‍ നിന്ന് രണ്ടുപേരേ ജയിച്ചുള്ളുവെങ്കിലും ചെയർമാൻ സ്ഥാനത്തിനായി സഭാ ഉന്നതർ നടത്തുന്ന ഇടപെടലില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

പാലാ യില്‍ സസ്‌പെൻസ്
പാലാ നഗരസഭയിലെ കേരളാ കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ യോഗം അടുത്ത ദിവസം വിളിച്ചിട്ടുണ്ട്. ഇവിടെ വലിയ ഒറ്റ കക്ഷി 10 കൗണ്‍സിലർമാരുള്ള കേരള കോണ്‍ഗ്രസ് എം ആണെങ്കിലും നാലു സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചാല്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കും. സ്വതന്ത്രന്മാരെ പാട്ടിലാക്കാൻ എല്‍.ഡി.എഫ് നേതാക്കളും കളത്തിലിറങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കുന്നവർക്ക് ഭരണം ലഭിക്കുമെന്നതാണ് നിലവിലെ സ്ഥിതി. ചെയർമാൻ സ്ഥാനം വനിതാസംവരണമായതിനാല്‍ ദിയ പുളിക്കകണ്ടത്തിലിന് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തുള്ള ചർച്ച ഇരു മുന്നണി നേതാക്കളും നടത്തിയെങ്കിലും വോട്ടർമാരുടെ യോഗം വിളിച്ച്‌ അഭിപ്രായം വ്യക്തമാക്കാമെന്ന സസ്പെൻസ് നിലപാടാണ് അവർ സ്വീകരിച്ചത്. സ്വതന്ത്രന്മാരുടെ പിന്തുണയോടെ അഞ്ചു നഗരസഭകളിലും ചെയർമാൻ സ്ഥാനം കോണ്‍ഗ്രസ് ഉറപ്പിച്ചു പാലാ പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് കരുക്കള്‍ നീക്കുന്നത് .

എല്‍.ഡി.എഫില്‍ അവലോകന ചർച്ച നടന്നില്ല
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന എല്‍.ഡി.എഫ് ജില്ലാ കമ്മറ്റിയില്‍ തിരഞ്ഞെടുപ്പ് വിശകലന ചർച്ച നടന്നില്ല. സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സമരമായിരുന്നു പ്രധാന ചർച്ച. സി.പിഎം,സി.പി.ഐ കേരളാ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങള്‍ക്കു ശേഷം പൊതു വിലയിരുത്തല്‍ മതിയെന്നായിരുന്നു തീരുമാനം.

സി.പി.എം ജില്ലാ കമ്മിറ്റി 22,23 തീയതികളിലും, സി.പി.ഐ, കേരളാ കോണ്‍ഗ്രസ് എം നേതൃ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ ചേരും. തുടർന്നു തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ടാകും എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി വിലയിരുത്തുക.