
മലയാള സിനിമയുടെ മഹാനാടൻ ശ്രീനിവാസനനെ കുറിച്ച് ഓർത്തു വിതുമ്പി സംവിധായകൻ സത്യൻ അന്തിക്കാട്. പരിക്കുകളില്‍ നിന്ന് ശ്രീനിവാസൻ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകള്‍ പൂർത്തിയാക്കാനാവാതെ വിതുമ്ബിക്കൊണ്ടാണ് സത്യൻ അന്തിക്കാട് തന്റെ പ്രിയ സുഹൃത്തിനെ കുറിച്ചു പറഞ്ഞത്.
രണ്ടാഴ്ച കൂടുമ്പോൾ ശ്രീനിവാസനെ സന്ദർശിക്കാറുണ്ടായിരുന്നെന്നും ഈ തിരഞ്ഞെടുപ്പ് കാലത്തും ‘സന്ദേശം’ എന്ന സിനിമയുടെ പ്രസക്തിയെക്കുറിച്ച് തങ്ങള്‍ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലെ ഓർത്തിരിക്കാവുന്ന നിരവധി സിനിമകൾ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നിട്ട് ഉണ്ട്.


