ബംഗളൂരുവിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ പിന്നിൽനിന്ന് ചവിട്ടിവീഴ്ത്തി ജിം പരിശീലകൻ; കുട്ടിക്ക് പരുക്കേറ്റു

Spread the love

ബെംഗളൂരു: ത്യാഗരാജനഗറിൽ വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുൻ ജിം ട്രെയ്നറെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്കേറ്റു.

video
play-sharp-fill

പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാൾ ആക്രമിച്ചത്. കുട്ടിയുടെ അമ്മ ദീപിക ജെയിൻ പരാതി നൽകി.

കുട്ടിയെ പ്രകോപനമൊന്നുമില്ലാതെ ആഞ്ഞുചവിട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇയാൾ മുൻപും കുട്ടികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group