
കോട്ടയം: തിരക്കിനിടയില്‍ ഇനി പ്രഭാതഭക്ഷണം വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല. കുറഞ്ഞ സമയം കൊണ്ട്, ഏറ്റവും ഹെല്‍ത്തിയായിട്ടുള്ള ഒരു ഓട്സ് സ്മൂത്തി തയ്യാറാക്കി നോക്കിയാലോ?
ഇത് നിങ്ങളുടെ സമയം ലാഭിക്കുന്നതിനൊപ്പം, ആരോഗ്യകരവും പോഷകസമൃദ്ധവുമായ തുടക്കം നല്‍കാൻ സഹായിക്കും.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്സ് – കാല്‍കപ്പ്
വെള്ളം – രണ്ടേമുക്കാല്‍ കപ്പ്
ഈന്തപ്പഴം – നാലെണ്ണം
പൊടിച്ച കറുവാപ്പട്ട – ആവശ്യത്തിന്
ആപ്പിള്‍ – 1
ചിയ സീഡ് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ടീസ്പൂണ്‍ ചിയ സീഡ് കുറച്ച് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റി വയ്ക്കുക. ഒപ്പം ഓട്സിലേക്കും മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച് അത് കുതിരാനായി പത്ത് അല്ലെങ്കില്‍ പതിനഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക. ഓട്സ് കുതിർന്നു കഴിയുമ്ബോള്‍ മിക്സിയുടെ ജാറിലേയ്ക്ക് മാറ്റി അതിനൊപ്പം ഒരു ആപ്പിള്‍ കട്ട് ചെയ്തതും ആവശ്യത്തിന് കറുവാപ്പട്ട പൊടിച്ചതും മൂന്ന് ഈന്തപ്പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് വെള്ളം കൂടിച്ചേർത്ത് ഒന്ന് കൂടി അരച്ചെടുക്കുക. ശേഷം ഗ്ലാസിലേയ്ക്ക് മാറ്റി കുതിർത്ത് വച്ച ചിയ സീഡും പിസ്തയും കൂടി ചേർത്ത് കൊടുത്താല്‍ ഹെല്‍ത്തിയും ടേസ്റ്റിയുമായിട്ടുള്ള സ്മൂത്തി റെഡി.



