
കേരള സര്‍ക്കാര്‍ ഓട്ടോണമസ് കമ്പനിയായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം.
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍), സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 19ന് മുന്‍പായി ഇമെയില്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഎംഡിയില്‍ സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍, സീനിയര്‍ അനലിസ്റ്റ് (MSME) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = 01
സീനിയര്‍ അനലിസ്റ്റ് = 01
പ്രായപരിധി
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.
സീനിയര്‍ അനലിസ്റ്റ് = 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.
യോഗ്യത
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍
സിവില്‍ എഞ്ചിനീയറിങ് ബിരുദം. സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്/ ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിങ്ങില്‍/ കണ്‍സട്രക്ഷന്‍ മാനേജ്മെന്റ് എന്നിവയില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന.
ബന്ധപ്പെട്ട മേഖലയില്‍ ആറ് വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
സീനിയര്‍ അനലിസ്റ്റ്
മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്/ ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിങ് എന്നിവയില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പിജി.
ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
ശമ്പളം
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45,000 രൂപമുതല്‍ 65,000 രൂപവരെ ശമ്പളം ലഭിക്കും.
സീനിയര്‍ അനലിസ്റ്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപമുതല്‍ 50,000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് ചുവടെ നല്കിയ സിഎംഡി വെബ്സൈറ്റ് കാണുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്മെന്റ് വിജ്ഞാപനം തെരഞ്ഞെടുക്കുക. അപേക്ഷ നല്‍കുന്നതിനായി വിശദമായ സിവി [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക.



