Friday, April 24, 2026

ക്രിസ്മസ് എത്തിയല്ലോ നല്ല രുചിയൂറുന്ന റിച്ച് പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

ക്രിസ്മസ് സ്പെഷൽ രുചിയാണ് പ്ലം കേക്ക്, പ്ലം കേക്കിനാകട്ടെ അൽപം വീര്യമുള്ള റം കൂടിയേ തീരൂ. ദിവസങ്ങളോളം റമ്മിലിട്ടു വച്ച കിസ്‌മിസ്, കുരുവുള്ള മുന്തിരി തുടങ്ങിയവയും നിർബന്ധം. ബ്രൗൺ നിറം ലഭിക്കാൻ പഞ്ചസാര ചൂടാക്കി വെള്ളം ചേർക്കണം. മൈദ, വെണ്ണ, പഞ്ചസാര എന്നിവ സമാസമം യോജിപ്പിച്ചു കേക്ക് ബേക്ക് ചെയ്‌തെടുക്കാൻ കണ്ണടച്ചുതുറക്കുന്ന സമയം മതി.

video
play-sharp-fill

ചേരുവകൾ:

കാരമൽ സിറപ്പിന്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചസാര – 150 ഗ്രാം
വെള്ളം – ¼ കപ്പ്
ചൂടുവെള്ളം – ½ കപ്പ്

ഡ്രൈ ഫ്രൂട്ട്സ്

മിക്സഡ് പഴങ്ങൾ – ആകെ 350 ഗ്രാം

(കറുത്ത ഉണക്കമുന്തിരി, ഗോൾഡൻ ഉണക്കമുന്തിരി, ടുട്ടി ഫ്രൂട്ടി, ഈന്തപ്പഴം, ചെറി, കശുവണ്ടിയും ബദാമും അരിഞ്ഞത്)

കുതിർക്കാൻ ഉപയോഗിച്ചത് – റം

ഡ്രൈ ഇൻഗ്രേഡിയൻസ്

മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ – 2 ടീസ്പൂണ്
ഉപ്പ് – 1/2 ടീസ്പൂൺ

മറ്റു ചേരുവകൾ:

വെണ്ണ – 150 ഗ്രാം
പൊടിച്ച പഞ്ചസാര – 180 ഗ്രാം
മുട്ട – 3 എണ്ണം
വാനില എസൻസ് – 1 ടീസ്പൂൺ
ബട്ടർ എസൻസ് – ¼ ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് – 1 ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് – ½ ടീസ്പൂൺ
ഗ്രാമ്പൂ പൊടിച്ചത് – ¼ ടീസ്പൂൺ
ഏലക്ക പൊടിച്ചത് – ½ ടീസ്പൂൺ
ജാതിക്ക പൊടിച്ചത് – ¼ ടീസ്പൂൺ
ചുക്ക് പൊടിച്ചത് – ½ ടീസ്പൂൺ
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
നാരങ്ങ തൊലി – 1 ടീസ്പൂൺ
മൈദ – 4 ടേബിൾസ്പൂൺ (കോട്ട് ചെയ്യുന്നതിന്)

തയാറാക്കുന്ന വിധം വിഡിയോ കാണാം
ആദ്യം ഡ്രൈ ഇൻഗ്രേഡിയൻസ് ഒന്ന് അരിച്ചെടുത്തശേഷം ഒരു വിസ്ക്ക് അല്ലെങ്കിൽ സ്പൂൺ വച്ച് നന്നായിട്ട് ഒന്നു മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ഇനി പഞ്ചസാര കാരമലൈസ്‌ ചെയ്യാൻ 150 ഗ്രാം പഞ്ചസാര കാൽകപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം. പഞ്ചസാര ഉരുക്കി കാരമലിന്റെ ഒരു കളർ കിട്ടി കഴിയുമ്പോൾ വേഗം തന്നെ തീ ഓഫ് ചെയ്തു പാൻ മാറ്റിപ്പിടിക്കാം.

എന്നിട്ട് ഇതിലേക്ക് അരക്കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ഇനി ഇത് അടുപ്പത്തുവച്ച് ഒരു രണ്ട് മിനിറ്റ് നേരം കൂടി ചൂടാക്കി എടുക്കാം. അതിനുശേഷം വീണ്ടും തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റിവയ്ക്കാം.