
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട്, പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ നിർമിച്ച ഹെലിപ്പാഡുകൾ പൊളിച്ചുനീക്കിയതിൽ ദുരൂഹത. ബുധനാഴ്ചയാണ് ഹെലിപാഡ് പൊളിച്ചത്.
മൂന്ന് ഹെലിപ്പാഡ് നിർമിച്ചതിന് 20.7 ലക്ഷം രൂപ ചെലവായി. ഹെലിപ്പാഡ് നിർമിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറ പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പത്തനംതിട്ട കളക്ടർക്ക് കൈമാറിയിട്ടുണ്ട്.






