Spread the love

രാജാക്കാട്: കൊച്ചു മുല്ലക്കാനത്ത് യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു.

video
play-sharp-fill

ചൂഴിക്കരയിൽ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയിൽ തീയിട്ട് നശിപ്പിച്ചത്. ഓട്ടം കഴിഞ്ഞുവന്ന് രാത്രിയിൽ അയൽപക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് ഓട്ടോറിക്ഷ നിർത്തിയിടുക. ഇതേ സ്ഥലത്ത് വെച്ചായിരുന്നു ഇതിനു മുൻപും വാഹനത്തിന് തീയിട്ടത്.

അന്ന് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിച്ചത്. വ്യക്തി വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണന്ന് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാർ പറഞ്ഞു.