ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ ജാമ്യാപേക്ഷകള്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രമുഖരുടെ ജാമ്യഹർജികളില്‍ ഇന്ന് നിർണ്ണായക വിധി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.
പത്മകുമാർ, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ ജാമ്യാപേക്ഷകള്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

അതേസമയം, മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയില്‍ കേരള ഹൈക്കോടതിയും ഇന്ന് വിധി പറഞ്ഞേക്കും.

ദ്വാരപാലക ശില്പ കവർച്ചാ കേസിലാണ് പത്മകുമാർ ഇന്ന് ജാമ്യത്തിന് ശ്രമിക്കുന്നത്. കട്ടിളപ്പാളി കേസില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. കട്ടിളപ്പാളിയില്‍ സ്വർണം പൊതിഞ്ഞതിന് മതിയായ രേഖകളില്ലെന്നാണ് വാസുവിന്റെ വാദം.

പ്രായാധിക്യവും രോഗാവസ്ഥയും പരിഗണിച്ച്‌ ജാമ്യം വേണമെന്നാണ് ഹൈക്കോടതിയിലെ ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യനീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്.