
കോഴിക്കോട് : സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം, രണ്ട് പേർ മരിച്ചു.
കണ്ണൂർ സ്വദേശിയായ മർവാൻ(20), കക്കോടി സ്വദേശിയായ ജുബൈർ (20) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടം, ഇരു ദിശയിൽ നിന്നു വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേഗതയാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജുബൈറിന്റെ മൃതദേഹം കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മോർച്ചറിയിലും, മർവാന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേ ക്കും മാറ്റി.







