കളിക്കുന്നതിനിടെ ഫ്ലാറ്റിലെ ജലസംഭരണിയില്‍ വീണു; കര്‍ണാടകയില്‍ മലയാളി ബാലന് ദാരുണാന്ത്യം

Spread the love

ചിറ്റാരിക്കാല്‍: കളിക്കുന്നതിനിടെ ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസ്സുകാരന്‍ ദാരുണമായി മരിച്ചു.

video
play-sharp-fill

കര്‍ണാടകയിലെ ഹാസനില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടൈ മകനാണ് മരിച്ചത്.
കാസര്‍കോട് ചിറ്റാരിക്കാലിലെ കാനാട്ട് രാജീവിന്റെയും ഒഫീലിയയുടെയും മകന്‍ ഐഡന്‍ സ്റ്റീവ് ആണ് മരിച്ചത്.

ഹാസനിലെ സ്വകാര്യ സ്‌കൂളില്‍ പ്രഥമാധ്യാപകനാണ് രാജീവ്. ഇവരുടെ ഫ്‌ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഉടന്‍തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാലിലെത്തിച്ച്‌ രാത്രി തോമാപുരം സെയ്ന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സഹോദരന്‍: ഓസ്റ്റിന്‍.