Spread the love

ചമ്പക്കുളം: നെടുമുടി ഗ്രാമപഞ്ചായത്തില്‍ ആറാം തവണയും മെമ്പറായി എം.കെ. ചാക്കോ മുട്ടുങ്കല്‍. തന്റെ 77-ാം വയസില്‍ നെടുമുടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന ജനപ്രതിനിധിയായാണ് ചാക്കോച്ചനെത്തുന്നത്.

video
play-sharp-fill

എട്ടാം വാർഡില്‍നിന്ന് 117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. 2015 -2020 ല്‍ നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ ഇദ്ദേഹം ഒരിക്കല്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ പാരാജയം രുചിച്ചത്.

കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് തിരിച്ചു പിടിക്കാൻ തലമുതിർന്ന നേതാവെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ജനകീയ മുഖം ഇടതുപക്ഷത്തെ ഏറെ സഹായിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു പ്രവർത്തനത്തിനു വേണ്ടി വിവാഹ ജീവിതം പോലും വേണ്ടെന്നുവച്ച ആളുകൂടിയാണ് ചാക്കോച്ചൻ.