Spread the love

കണ്ണൂർ: പള്ളിക്കുന്നിൽ വീട്ടുകിണറ്റിലെ വെള്ളത്തിന് കടുത്ത മണവും നിറംമാറ്റവും. ഡീസലിന്റെ സാന്നിധ്യമെന്ന് സംശയം.

video
play-sharp-fill

പള്ളിക്കുന്ന് ജയ് ജവാൻ റോഡിൽ പിഡബ്ല്യുഡി മുൻ എക്സി. എൻജിനീയർ സി.എച്ച്. സുരേന്ദ്രന്റെ വീട്ടുകിണറ്റിലാണ് ഡീസലിനോട് സമാനതയുള്ള പദാർഥത്തിന്റെ സാന്നിധ്യം കാണുന്നത്.
പരിസരവാസികളും വീട്ടുകാരും ചേർന്ന് ബക്കറ്റിൽ കോരിയെടുത്ത് തീപ്പെട്ടിയുരച്ചപ്പോൾ തീ ആളിക്കത്തുന്നുണ്ട്. പരിസരത്തെല്ലാം ഡീസലിന്റെ രൂക്ഷ ഗന്ധവുമുണ്ട്. ഈ വീടിന് തൊട്ടടുത്തായി നിരവധി വീടുകളുണ്ടെങ്കിലും മറ്റ് കിണറുകളിലെ വെള്ളത്തിനൊന്നും അസ്വാഭാവികതയില്ല.

കടുത്ത വേനലിലും അഞ്ച് പടവ് വരെ വെള്ളമുണ്ടാകുന്ന കിണറിന് 37 വർഷം പഴക്കമുണ്ട്. ഈ വെള്ളമാണ് കുടിക്കാനെടുത്തിരുന്നതെന്നും ഇപ്പോൾ ദിനംപ്രതി ഡീസൽ സാന്നിധ്യം കൂടിവരികയാണെന്നും വീട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനടുത്തായി ജയിൽവകുപ്പിന്റെ ഇന്ധന പമ്പ് പ്രവർത്തിക്കുന്നുണ്ട്. കിണർവെള്ളത്തിലെ അസ്വാഭാവികതയ്ക്ക് പമ്പിന്റെ ഇന്ധനസംഭരണിയുമായി ബന്ധമുണ്ടോ എന്ന സംശയത്തിന്മേൽ ബന്ധപ്പെട്ടവർ വീട്ടിലെത്തി കിണർവെള്ളം പരിശോധിച്ചു. തിങ്കളാഴ്ച കോർപ്പറേഷൻ അധികൃതർക്ക് പരാതി നൽകുമെന്നും കിണർവെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും വീട്ടുകാർ പറഞ്ഞു.