
മലപ്പുറം : സിപിഐഎമ്മിന് പൊന്മുണ്ടം പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുസ്‌ലിം ലീഗ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ നീക്കം ബാധിക്കുമെന്നും മുസ്‌ലിം ലീഗ് പൊന്മുണ്ടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൊയ്ദീൻ കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ്-സിപിഐഎം സഖ്യം ആണ് ലീഗിനെതിരെ മത്സരിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കളെ പാർട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും മൊയ്ദീൻ കുട്ടി ആവശ്യപ്പെട്ടു. ലീഗിനെതിരെ സിപിഐഎമ്മുമായി ചേർന്ന് മുന്നണി രൂപീകരിച്ചത് കോണ്‍ഗ്രസാണ്. ആകെ എടുത്ത നടപടി മണ്ഡലം കമ്മിറ്റി പിരിച്ച് വിടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി സെക്രട്ടറിയും, ബ്ലോക്ക് പ്രസിഡന്റും അടക്കമുള്ളവർ ആണ് ലീഗിനെതിരെ മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്മുണ്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യം 13 സീറ്റും ഒറ്റക്ക് മത്സരിച്ച ലീഗ് അഞ്ച് സീറ്റുമാണ് നേടിയത്.1969ല്‍ ഐക്യജനാധിപത്യ മുന്നണി സംവിധാനം നിലവില്‍ വന്നെങ്കിലും പൊന്മുണ്ടത്ത് ഇതുവരെ നടന്ന ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും യുഡിഎഫ് മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. യുഡിഎഫ് സംവിധാനത്തില്‍ ഇത്തവണ മത്സരിക്കണമെങ്കില്‍ ഒമ്ബതു സീറ്റുകളും രണ്ടര വർഷം പ്രസിഡന്റ് സ്ഥാനവുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. അനുനയ ചർച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ വന്നതോടെ ലീഗിനെതിരെ സിപിഐഎമ്മുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് മത്സരത്തിറങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


