
കോട്ടയം: പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും കെവിൻ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും കാഞ്ഞിരപ്പള്ളിയിൽ സഹോദരനേയും അമ്മാവനേയും വെടിവെച്ചു കൊന്ന കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.സി.എസ് അജയൻ(62) അന്തരിച്ചു.
കാൻസർ രോഗബാധിതനായി വെല്ലൂർ സിഎംഎസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സി പി എം പുതുപ്പള്ളി ഏരിയ കമ്മിറ്റി മുൻ അംഗവും, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ചെങ്ങളക്കാട്ട് എം കെ സുകുമാരന്റെ മകനുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂര്യനെല്ലി പീഡനക്കേസ്, പന്തളം കോളേജ് പീഡനക്കേസ് എന്നിവയിൽ അഡിഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. ബിഷപ്പ് ഫ്രാങ്കോ കേസിൽ അഡ്വ. രാമൻ പിള്ളയുടെ അസോസിയേറ്റായി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി, കൂടാതെ റിപ്പർ ചാക്കോ കേസ്, ഡിവൈഎസ്പി ഷാജി പ്രതിയായ പ്രവീൺ വധക്കേസ്, കിളിരൂർ പീഡനക്കേസ്, കടയനിക്കാട് ഗോപകുമാർ വധക്കേസ് തുടങ്ങിയ കേസുകളിലും പ്രതിഭാഗം വക്കീലായിരുന്നു.
അമ്മ : ലീലാമ്മ. ഭാര്യ : സുജമോള്‍ (കുമരകം എസ്.കെ.എം സ്‌കൂള്‍ റിട്ട.പ്രധാനാധ്യാപിക.).
മക്കള്‍: അരവിന്ദ് അജയൻ (ഫിലിപ്‌സ് ബംഗളൂരു), ഗായത്രി അജയൻ (അയർലൻഡ്). മരുമകള്‍: അക്ഷയ.
സംസ്‌കാരം ഡിസംബർ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളിയിലെ വീട്ടുവളപ്പില്‍.






