Spread the love

പാലക്കാട്: പെരിങ്ങോട്ടക്കുറിശ്ശിയിലെ തോല്‍വിയില്‍ സിപിഎമ്മിനെ പഴിച്ച്‌ എ വി ഗോപിനാഥ്.

video
play-sharp-fill

സിപിഎമ്മിലെ തർക്കങ്ങള്‍ കാരണം ചിലയിടങ്ങളില്‍ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളില്‍ ഉള്‍പ്പെടെ അത് പ്രതിഫലിച്ചു.

തോല്‍വി അപ്രതീക്ഷിതമാണെന്നും എല്‍ഡിഎഫിനൊപ്പം തുടരുമെന്നും പെരിങ്ങോട്ടുകുരിശ്ശിയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാം വാർഡായ ബൊമ്മണ്ണിയൂരില്‍ 130 വോട്ടുകള്‍ക്കാണ് ഗോപിനാഥ് തോറ്റത്.
സഖ്യമുണ്ടാക്കിയെങ്കിലും സിപിഎം വോട്ട് കിട്ടിയില്ലെന്നും എ വി ഗോവിനാഥ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സിപിഎം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു.

ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. കേവല ഭൂരിപക്ഷം നേടാത്തതിനാല്‍ ഭരണം പ്രതിസന്ധിയിലാണ്.