
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് ബിജെപിയുടേതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വോട്ടർമാർക്ക് നന്ദി.
വിജയത്തിന് പിന്നില്‍ വികസിത കേരളം ടീം. എല്ലാവരും ഒറ്റക്കെട്ടായി നിന്നും. 10 കൊല്ലം ഭരിച്ച എല്‍ഡിഎഫിന്റെ പരാജയം. കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടായി എന്നത് ശരിയാണ്. അത് താല്‍ക്കാലികം മാത്രം
ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങള്‍ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തില്‍ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ ഭരണ പരാജയം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോണ്‍ഗ്രസിന് ലഭിച്ച ജയം താല്‍ക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നല്കിയ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.







