
കോട്ടയം: ഭൂരിപക്ഷം നേടിയിട്ടും യു ഡി എഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കില്ല. എരുമേലി പഞ്ചായത്തിലാണ് യു ഡി എഫിന് തിരിച്ചടിയായത്.ഇവിടെ പട്ടിക വർഗ വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ
യുഡിഎഫിൽ
പട്ടികവർഗ്ഗ സംവരണത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ഇതോടെ ഭൂരിപക്ഷം കിട്ടിയിട്ടും ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് യുഡിഎഫ്
ബി ജെ പി, എൽ ഡി എഫ് സ്ഥാനാർത്ഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡൻ്റാകും.
സീറ്റ് നില ഇങ്ങനെ:
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു ഡി എഫ് – 14
എൽ ഡി എഫ് – 7
ബി ജെ പി-2
സ്വതന്ത്രൻ – 1
പനച്ചിക്കാട് പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തു.
കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. നേരിയ ഭൂരി പക്ഷമേയുള്ളു.
കക്ഷി നില:
എൽഡിഎഫ് -11
യുഡിഎഫ് -10
എൻഡിഎ -3
കഴിഞ്ഞ തവണ യുഡിഎഫ് ആണിവിടെ ഭരിച്ചിരുന്നത്.







